ഇനി ഏതൊരാൾക്കും സ്ത്രീകൾക്ക് വരെ വാഹനങ്ങളുടെ ടയർ പഞ്ചർ ആയാൽ സ്വയം എളുപ്പം തന്നെ ശരിയാക്കാം

പലപ്പോഴും നമ്മുടെ വാഹനങ്ങളുടെ ടയർ പഞ്ചർ ആകാറുണ്ട്. പ്രത്യേകിച്ചും ഒരു യാത്രയ്ക്കിടെ ഇങ്ങനെ

സംഭവിച്ചാൽ പിന്നീട് നമുക്ക് യാത്ര തുടരുവാൻ കഴിയുകയുമില്ല. അടുത്തുള്ള വർക്ഷോപ്പിൽ പോയി
പഞ്ചർ ഒട്ടിക്കേണ്ട ആവശ്യം വരുന്നു. നമുക്ക് പരിചിതമല്ലാത്ത സ്ഥലങ്ങളിൽ ആയാൽ നമ്മളാകട്ടെ കറങ്ങി പോവുകയുള്ളൂ. അതിനാൽ ആരെയും ആശ്രയിക്കാതെ വർക്ഷോപ്പിൽ പോകാതെ എങ്ങനെ നമ്മുടെ ബൈക്കിന്റെയും മറ്റും പഞ്ചർ ഒട്ടിക്കുന്നത് എന്നിവിടെ കാണിക്കുന്നു. ബൈക്ക് സ്റ്റാൻഡിലിട്ട ശേഷം അവയുടെ ടയർ ഒന്ന് കറക്കി നോക്കുക. അപ്പോഴാണ് നമുക്ക് വല്ല ആണിയോ മറ്റോ തറഞ്ഞിരിക്കുന്നത് കാണാൻ സാധിക്കുകയുള്ളൂ. കൂടാതെ അൽപ്പം സോപ്പ് ലിക്വിഡ് ഒരു കുപ്പിയിൽ ഒഴിച്ച് പതപ്പിച്ച് ടയറിന്റെ എല്ലാ ഭാഗത്തും ഒഴിച്ചാൽ കുമിളകൾ വരുന്നത് കാണാം. അങ്ങനെ നമുക്ക് എളുപ്പത്തിൽ പഞ്ചർ കണ്ടുപിടിക്കാനായി കഴിയും. പിന്നീട് നമുക്ക് ആമസോണിൽ നിന്നും വാങ്ങാൻ കിട്ടുന്ന ഒരു കിറ്റ് ഉപയോഗിച്ച് ടയറിന്റെ പഞ്ചർ വളരെയെളുപ്പം അടയ്ക്കാവുന്നതാണ്. കിറ്റിൽ എന്തെല്ലാം ഉപകരണങ്ങൾ ഉണ്ടെന്നും കാണിച്ചുതരുന്നുണ്ട്. അതിനാൽ തന്നെ ഇനിയും സ്വന്തമായി പഞ്ചർ ഒട്ടിക്കാൻ കഴിയാത്ത ആളുകൾക്ക് ഈ ഒരു കാര്യം വളരെയധികം ഗുണപ്രദമായിരിക്കും. ആയതിനാൽ മറ്റുള്ളവരിലേക്കും ഇങ്ങനെയുള്ള നല്ല അറിവുകൾ പങ്കു വയ്ക്കുവാൻ ശ്രമിക്കുക.

കൂടുതലായി അറിയാം.

Leave a Comment