ഉണ്ണിയപ്പം ഇനി 5 മിനിട്ടിനുള്ളിൽ തന്നെ എളുപ്പത്തിൽ വളരെ സോഫ്റ്റ് ആയി ആർക്കും തയ്യാറാക്കാം

മലയാളികൾ പൊതുവെ ഭക്ഷണ പ്രിയരാണ്. അതും 4 മണി പലഹാരങ്ങൾ ഏറെ ഇഷ്ട്ടമാണ്. പണ്ടുള്ളവർ അടയും ബോണ്ടയും ഉഴുന്നുവടയും ഉണ്ണിയപ്പവും എല്ലാം ഉണ്ടാക്കുമായിരുന്നു.

എന്നാൽ ഇന്ന് നമ്മൾ ഇൻസ്റ്റന്റ് ആയി കിട്ടുന്ന നൂഡിൽസ് തുടങ്ങിയ ഭക്ഷണങ്ങൾ ഉണ്ടാക്കുന്നു. പണി എളുപ്പമാണെന്നുള്ളത് തന്നെ കാരണം. ദോഷകരമായ കെമിക്കൽസും മറ്റും ചേർന്ന ഫുഡ് ആയിരിക്കും അത്. അതുകൊണ്ടു തന്നെ നമ്മൾ വീട്ടിൽ ഉണ്ടാക്കുന്ന ആഹാരം കൊടുക്കുകയാണെങ്കിൽ എല്ലാവർക്കും വളരെ നല്ലതായിരിക്കും. ഉണ്ണിയപ്പത്തിന്റെ കാര്യം തന്നെ എടുക്കുക. നല്ല നാടൻ ഉണ്ണിയപ്പം കാണുമ്പോൾ തന്നെ നമുക്ക് നാവിൽ നിന്നും വെള്ളം വരും. അതിന്റെ ശർക്കരയുടെയും നെയ്യിന്റെയും മണം അടിച്ചാൽ മതി. ഇനി വളരെ എളുപ്പത്തിൽ തന്നെ നാടൻ ഉണ്ണിയപ്പം എങ്ങിനെ ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം 250 ഗ്രാം ശർക്കര എടുത്തു വെള്ളത്തിലിട്ടു ഉരുക്കുക. അതിനു ശേഷം ഒരു കപ്പ് അരിപ്പൊടിയും കാൽ കപ്പ് ഗോതമ്പു പൊടിയും ചേർത്ത് മിക്സ് ചെയ്യുക. അതിലേക്കു അരിച്ചു വച്ചിരിക്കുന്ന ശർക്കര പാനി ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഈ കൂട്ടിലേക്ക്‌ ഒരു ടേബിൾ സ്പൂൺ എള്ള് ചേർക്കുക. കൂടുതൽ അറിയുവാൻ കാണാം.

ഇഷ്ട്ടപ്പെട്ടാൽ എല്ലാവരിലേക്കും എത്തിക്കുക.

Leave a Comment