നാം ഓടിക്കുന്ന വാഹനത്തിന്റെ പേരിൽ എന്തെങ്കിലും ഫൈൻ അടക്കാനുണ്ടോ എന്ന് എങ്ങനെ ചെക്ക് ചെയ്യാം?

ഇപ്പോഴായി മോട്ടോർവാഹനവകുപ്പ് വാഹനങ്ങളുടെ നിയമം ലംഘിച്ചാൽ നമ്മളിൽ നിന്നും പിഴ ഈടാക്കുന്നത്

കർശനമാക്കിയിരിക്കുന്നു. ഒരു വാഹനം പുറത്തേക്കിറങ്ങുമ്പോൾ അതിൻറെ ആർസി ബുക്ക്,
പൊലൂഷൻ സർട്ടിഫിക്കറ്റ്, ലൈസൻസ് എന്നിവ നിർബന്ധമായും വണ്ടി ഓടിക്കുന്ന ആളുടെ കയ്യിൽ ഉണ്ടാകണം. അതുപോലെ തന്നെ നാം നമ്മുടെ വണ്ടി വാങ്ങിയ ശേഷം അതിൽ എന്തെങ്കിലും
മാറ്റങ്ങൾ അനുവദനീയമായ നിയമങ്ങൾ നോക്കാതെ വരുത്തുകയാണെങ്കിൽതീർച്ചയായും പിഴ കിട്ടും. വണ്ടിയുടെ കളർ അതുപോലെ മ്യൂസിക് സിസ്റ്റം എല്ലാം ഇതിൽ ഉൾപ്പെടും. എന്നാൽ പലപ്പോഴും
നമ്മൾ ഇങ്ങനെ വണ്ടികളിൽ മാറ്റം വരുത്തിയില്ലെങ്കിൽ പോലും നമുക്ക് പിഴയടക്കേണ്ടി വരുന്നു. ഒരുപക്ഷേ കൈയിൽ രേഖകളെല്ലാം ഉണ്ടായിട്ടുപോലും ഇങ്ങനെ പിഴ വരുന്നത് എങ്ങനെയെന്ന് പലർക്കുമറിയില്ല. അതായത് വണ്ടിയുടെ സ്പീഡ് കണക്കാക്കുന്നതിനുവേണ്ടിയുള്ള സി സി ടി വി ക്യാമെറയിൽ നാം ഓവർ സ്പീഡിൽ പോയാൽ എന്തായാലും പിഴ കൊടുക്കേണ്ടി വരും. എന്നാൽ നമുക്ക് ഇങ്ങനെ സ്പീഡ് കൂടിയതു മൂലം പൈസ അടക്കേണ്ടി വരുന്നുണ്ടോ എന്ന് എങ്ങിനെ അറിയാം എന്നാണ് ഈ വീഡിയോയിൽ പറയുന്നത്. അതിന് എന്താണ് ചെയ്യേണ്ടത് എന്ന് വ്യക്തമായി കാണിച്ചു തരുന്നു. അതുകൊണ്ടുതന്നെ എല്ലാവർക്കും ഈ ഒരു കാര്യം വളരെയധികം ഉപകാരപ്രദമായിരിക്കും. അതിനാൽ പലരിലും ഇത് എത്തിക്കുവാനായി ശ്രമിക്കുക.

കൂടുതലായി അറിയാം.

Leave a Comment