ആർക്കും അധികം അറിയാത്ത, വിനാഗിരി കൊണ്ടുള്ള 16 ഉപയോഗങ്ങൾ ഏതെല്ലാമാണെന്ന് കണ്ടു നോക്കൂ അറിവ്

മിക്ക വീടുകളിലും സാധാരണയായി വിനാഗിരി ഉണ്ടായിരിക്കും. നാം മീനും ഇറച്ചിയും എല്ലാം കഴുകുമ്പോൾ

അവയുടെ ഉളുമ്പ് മണം പോകുവാൻ ഇത് വളരെ ഉത്തമമാണ്. എല്ലാവരും ഇത് ഇങ്ങനെ ഉപയോഗിക്കുകയും ചെയ്യാറുണ്ട്. എന്നാൽ ഇതിലുപരി വേറെയും ഒരുപാട് ഗുണങ്ങൾ വിനാഗിരി കൊണ്ട് ഉണ്ടെന്നാണ് ഈ വീഡിയോയിൽ കാണിക്കുന്നത്. നാം മുട്ട പുഴുങ്ങാൻ ആയിട്ട് വെക്കുമ്പോൾ പാത്രങ്ങളിൽ കറ പിടിക്കുന്നത് കാണാം. ഇത്തരത്തിലുള്ള കറകൾ പോകുവാനായി അവയിൽ വിനാഗിരി ഒഴിച്ച് ഉരച്ചു കളഞ്ഞാൽ വൃത്തിയായി കിട്ടും.അതുപോലെ മുട്ട പൊട്ടി പോകാതിരിക്കുവാൻ തിളപ്പിക്കുന്ന വെള്ളത്തിലേക്ക് ഒന്നോ രണ്ടോ സ്പൂൺ വിനാഗിരി ഒഴിച്ചാൽ മുട്ടത്തോട് പൊട്ടുകയില്ല. നമുക്ക് എപ്പോഴും ഗിഫ്റ്റ് ആയി കിട്ടുന്ന
ഗ്ലാസ്സുകളിലും മറ്റും കടകളുടെ പേരുകൾ എഴുതിച്ചേർത്തിട്ടുണ്ടായിരിക്കും. അതിലെ പേരുകൾ പോവാൻ വിനാഗിരിയിൽ ഈ ഗ്ലാസുകൾ മുക്കി വെച്ച് കുറച്ച് നേരം കഴിഞ്ഞ് കോട്ടൺ തുണി കൊണ്ട് തുടച്ചാൽ ആ പാടുകളെല്ലാം പോയി കിട്ടുന്നതായിരിക്കും. അതുപോലെതന്നെ സ്റ്റീൽ പൈപ്പുകളുടെ വെള്ളം വീണ ഭാഗത്തുള്ള കറകളും പോകുവാനായി വിനാഗിരി പ്രയോജനപ്പെടുന്നു. ഇനിയും ഏറെ പ്രയോജനംപ്പെട്ട
കാര്യങ്ങൾ അറിയുവാൻ വീഡിയോ കാണൂ. ഇതെല്ലാം എല്ലാവരും വീടുകളിൽ ചെയ്തു നോക്കുക. വളരെ ഉപകാരപ്പെട്ട ഇത്തരത്തിലുള്ള അറിവുകൾ മറ്റുള്ളവരിലേക്കും എത്തിക്കുക.

വിശദമായി അറിയാം

Leave a Comment